Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2026 03:38 IST
Share News :
ദോഹ: മലപ്പുറം ജില്ലക്കാരുടെ പൊതുവേദിയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ സംഘടിപ്പിച്ച ‘മൽഹാർ സീസൺ ത്രീ– ദി മലപ്പുറം ഹാർമണി 2026,’ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളുടെ മികവുകൊണ്ടും ശ്രദ്ധേയമായി. സ്പീഡ് ലൈൻ പ്രിന്റിംഗ് പ്രസ്സ് ടൈറ്റിൽ സ്പോൺസറായാണ് പരിപാടി സംഘടിപ്പിച്ചത്.
ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി) പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു. ചീഫ് അഡ്വൈസർ മഷ്ഹൂദ് വി.സി. സംഘടന മറ്റു രാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ എസ് സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഡബ്ല്യയുഎം എഫ് ജനറൽ സെക്രട്ടറി ജോസഫ് ജോർജ് എന്നിവർ ആശംസകൾ നേർന്നു.
മൽഹാർ സീസൺ ത്രീയുടെ ഭാഗമായി ഏർപ്പെടുത്തിയ നാല് മേഖലകളിൽ മികവ് നേടിയ മലപ്പുറം ജില്ലക്കാരായ ഖത്തർ പ്രവാസികൾക് ഡോം എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. കല, കായികം, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം എന്നീ നാല് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകിയത്.
കായിക വിഭാഗത്തിൽ ജസാ മറിയം, സാമൂഹിക പ്രവർത്തന വിഭാഗത്തിൽ അബ്ദുൽ റൗഫ് കൊണ്ടോട്ടി, വിദ്യാഭ്യാസ വിഭാഗത്തിൽ ഡോ. അമാനുള്ള വടക്കാങ്ങര, കലാ വിഭാഗത്തിൽ അബ്ദുൽ കരീം (കരീം ഗ്രാഫി) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
എപി മണികണ്ഠൻ, ഷാനവാസ് ബാവ, ഉസ്മാൻ കല്ലൻ, ഖത്തർ ചാരിറ്റി മുൻ കോഡിനേറ്റർ ഖാലിദ് അഹ്മദ് ഫക്രു എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
മൽഹാർ സീസൺ ത്രീയുടെ ഭാഗമായി ഡോം ഖത്തർ സംഘടിപ്പിച്ചുവരുന്ന ആറുമാസം നീളുന്ന ‘അമൽ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സദസ്സിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. ഡോ. ഷഫീഖ് താപ്പി മമ്പാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
‘അമൽ’ ക്യാമ്പയിന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സി.കെ അവതരിപ്പിച്ചു. ട്രഷറർ സൗമ്യ പ്രദീപ് നന്ദി രേഖപ്പെടുത്തി.
ക്യാമ്പയിന്റെ ഭാഗമായി ഡോം ഖത്തർ പുറത്തിറക്കുന്ന ‘ഉയിർപ്പാട്’ മ്യൂസിക്കൽ ആൽബത്തിന്റെ ടീസർ പ്ലേബാക്ക് സിംഗർ അക്ബർ ഖാൻ പ്രകാശനം ചെയ്തു.
തുടർന്ന് പ്ലേബാക്ക് സിംഗർമാരായ അക്ബർ ഖാനും അനുഷ്രീയും നേതൃത്വം നൽകിയ ലൈവ് ഓർക്കസ്ട്ര അരങ്ങേറി. ഖത്തറിലെ വിവിധ കലാകാരന്മാരും കലാസംഘങ്ങളും അവതരിപ്പിച്ച നൃത്ത-കലാപരിപാടികളും സദസ്സിന്റെ ശ്രദ്ധ നേടി.
കോൽക്കളി, നൃത്തങ്ങൾ, കൈകൊട്ടിക്കളി, ചെണ്ടമേളം തുടങ്ങിയ പരിപാടികൾ മൽഹാറിന് കൂടുതൽ നിറവും ചാരുതയും പകർന്നു.
ഐസിസി അഡ്വൈസറി ബോർഡ് അംഗം അഷ്‌റഫ് ചിറക്കൽ, ഡോം ഖത്തർ രക്ഷധികാരികളായ ഏപി ആസാദ്, ഡോ. വി.വി ഹംസ, ബാലൻ, ശ്രീധർ, വൈസ് പ്രസിഡന്ന്റുമാരായ രതീഷ് കക്കോവ്, പി.പി അബദുൽ റഷീദ് തിരൂർ, പി.സി നൗഫൽ കട്ടുപ്പാറ, അഷ്‌റഫ് നന്നമുക്ക്, നബ്ഷാ മുജീബ്, സെക്രട്ടറി മാരായ ഷംല ജാഫർ, ശരത് ചന്ദ്രൻ, സാബിർ അഹമ്മദ്, വനിതാ വിങ് പ്രസിഡണ്ട് പ്രീതി ശ്രീധർ, എം സി മെമ്പർമാരായ ഹകീം കാപ്പൻ, എ സി കെ മൂസ, റസിയ ഉസ്മാൻ, മൈമൂന സൈനുദ്ധീൻ, ഉണ്ണിമോയി, നൗഫൽ എം പി, അനീസ് മമ്പാട്, ഷഹനാസ് ബാബു തുടങ്ങിയവർ കലാകാരന്മാർക് മെമെന്റോകൾ സമ്മാനിച്ചു .
ജനപങ്കാളിത്തം, പരിപാടികളുടെ വൈവിധ്യം, കലാപരിപാടികളുടെ ഗുണമേന്മ എന്നിവകൊണ്ട് ഡോം ഖത്തറിന്റെ മലഹാർ സീസൺ 3 ശ്രദ്ധേയമായ സാംസ്കാരിക സംഗമമായി മാറി.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സുരേഷ് പണിക്കർ, അബി ചുങ്കത്തറ, അനീഷ് പി.കെ., ശരത്, ജുനൈബ സൂരജ്, റമീസ്, റഫീഖ് മെച്ചേരി, നിയാസ് കൈപേങ്ങൾ, പിടി ഫിറോസ്, ശ്രീജിത്ത് വണ്ടൂർ, റമീസ്, ഫാത്തിഹ് തുടങ്ങിയവർ പരിപാടികൾക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.