Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 22:39 IST
Share News :
മലപ്പുറം: കുടുംബനാഥൻ മരിച്ചതിനെ തുടർന്ന് ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ തിരിച്ചയച്ച് നജീബ് കാന്തപുരം MLA. മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലാണ് സംഭവം.
രണ്ട് യുവതികളും അമ്മയും മാത്രമുള്ള കുടുംബത്തെയാണ് വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. ഇതോടെ കുടുംബം ഫോണിൽ MLAയോട് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ നജീബ് കാന്തപുരം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ജപ്തി നടപടികൾക്കായി എത്തിയ സംഘത്തെ മടക്കി അയയ്ക്കുകയും ചെയ്തു.
ഇതിനിടെ MLAയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്.
അച്ഛന്റെ ചികിത്സയ്ക്കായാണ് കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. കുടുംബനാഥൻ മരിച്ചതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം വീടിനെ ആശ്രയിച്ചാണ് കഴിയുന്നതെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം ലഭ്യമാകേണ്ടതുണ്ട്.
Follow us on :
Tags:
More in Related News
Please select your location.