Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 23:32 IST
Share News :
മസ്‌ക്കറ്റ്: "പ്രണയം രക്തദാനത്തിനോട്" എന്ന പ്രമേയത്തിൽ ഗുബ്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബൗഷർ ബ്ലഡ് ബാങ്കിൽ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളും അല്ലാത്തവരുമായ സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകൾ രക്തദാനത്തിൽ പങ്കാളികളായി. റമദാന് മുമ്പായി എല്ലാ ബ്ലഡ് ഗ്രുപ്പിലേക്കും ആവിശ്യകത വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ബ്ലഡ് നൽകുവാനും സാധിച്ചതിൽ പങ്കെടുത്തവർ സന്തോഷം പ്രകടിപ്പിച്ചു.
രക്ത ദാന ത്തിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രക്ത വിതരണത്തിന്റെ ആവശ്യകതയെ പിന്തുണയ്ക്കുന്നതിനോടൊപ്പം അന്നം നൽകുന്ന രാജ്യത്തിനോടുള്ള നന്ദിയും പ്രതിബദ്ധതയും അറിയിക്കുന്നതിനും കൂടെയാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ഗുബ്ര പ്രവാസി കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ക്യാമ്പിനോടനുബന്ധിച്ച് ഓഫ് ലൈനായി പ്രവാസികൾക്ക് വേണ്ടി ആരോഗ്യ സംരക്ഷണ ക്ലാസും സംഘടിപ്പിച്ചു. കൂട്ടായ്മയിലെ എല്ലാ അംഗങ്ങളുടെയും രക്ത ഗ്രൂപ്പുകൾ ശേഖരിക്കുകയും അപൂർവ്വ രക്തഗ്രൂപ്പിൽ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി അടിയന്തരമായി ആവിശ്യം വരുന്ന ഘട്ടങ്ങളിൽ രക്തദാനം നടത്തിപ്പികാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.