Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസികളും കാൻസറും: ഒമാൻ പ്രവാസി അസോസിയേഷൻ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു

05 Feb 2026 02:10 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ലോക ക്യാൻസർ പ്രതിരോധ ദിനത്തിനോടനുബന്ധിച്ച് "പ്രവാസികളും ക്യാൻസറും* എന്ന വിഷയത്തിൽ ഓൺലൈൻ വെബ്നാർ സംഘടിപ്പിച്ചു.

നൂറുകണക്കിന് പ്രവാസികൾ ക്ലാസിൽ പങ്കെടുത്തു. ഒമാൻ കാൻസർ അസോസിയേഷൻ ബോർഡ് മെമ്പറായ ഡോക്ടർ രാജ്യശ്രീ നാരായണൻകുട്ടിയാണ് ക്ലാസുകൾ എടുത്തത്. കേരളത്തിൽ പ്രധാന സാംക്രമികേതര രോഗമായി ക്യാൻസർ മാറുന്നതായും, കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർ ക്ലാസ്സിൽ ഓർമ്മപ്പെടുത്തി.  

ആദ്യഘട്ടത്തിൽ തന്നെ കാൻസർ തിരിച്ചറിഞ്ഞാൽ അത് പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. കാൻസർ കണ്ടെത്തുന്നതിനുള്ള കാലതാമസമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതെന്നും, ഒമാനിലും നാട്ടിലുമുള്ള പരിശോധന സൗകര്യങ്ങൾ പ്രവാസികളും ഉപകാരപ്പെടുത്തണമെന്നും ഡോക്ടർ അറിയിച്ചു. 

ഭക്ഷണക്രമത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം, ലഹരി പദാർത്ഥങ്ങളിൽ നിന്നുള്ള അകലം, കൃത്യമായ ഇടവേളകളിലുള്ള വൈദ്യപരിശോധന എന്നിവയിലൂടെ നമുക്ക് കാൻസറിനെ ഒരു പരിധിവരെ തടയാനും അതിജീവിക്കാനും സാധിക്കുമെന്ന് കാൻസർ അനുഭവങ്ങൾ പങ്ക് വെച്ച് കൊണ്ട് ബാലകൃഷ്ണൻ വലിയാട്ട് അഭിപ്രായപെട്ടു..

പ്രസിഡന്റ് വിജി തോമസ് വൈദ്യൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ബിജു അത്തിക്കയം സ്വാഗതവും, സെക്രട്ടറി നൂറുദ്ധീൻ ആശംസയും വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദിയും അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News