Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നുപേര്‍ക്കെതിരെ കാപ്പചുമത്തി

27 Mar 2024 11:30 IST

ENLIGHT REPORTER KODAKARA

Share News :

കൊടകര:  വെള്ളിക്കുളങ്ങര,കൊടകര  പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്നുപേര്‍ക്കെതിരെ  കാപ്പ ചുമത്തി . 
കൊടകര സ്റ്റേഷന്‍ പരിധിയിലെ നെല്ലായി ആലത്തൂര്‍ സ്വദേശി പേരാട്ട് വീട്ടില്‍ ഉജ്ജ്വല്‍ (22 ), പഴമ്പിള്ളി ഇരിങ്ങപ്പിള്ളി  രമേഷ് (35്), വെള്ളിക്കുളങ്ങര സ്റ്റേഷന്‍ പരിധിയിലെ കുറ്റിച്ചിറ കാരാപ്പാടം സ്വദേശി മഠത്തിപ്പറമ്പില്‍  ധനില്‍ എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. 
 ഉജ്ജ്വല്‍ രണ്ട്  വധശ്രമക്കേസുകള്‍ ഉള്‍പ്പടെ ഏഴോ ഓളം കേസുകളിലും, രമേഷ് 3 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ എട്ടോളം  കേസുകളിലും, ധനില്‍ ദേഹോപദ്രവം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ ആറോളം  കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്നാണ്  റൂറല്‍ എസ്.പി യുടെ  ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി  അജിത ബീഗം ആറുമാസത്തേക്ക് മാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാല്‍ പ്രതികള്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ റഫീക്ക്, വെള്ളിക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിളള, കൊടകര അസി. സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതിലക്ഷ്മി, വെള്ളിക്കുളങ്ങര  സ്റ്റേഷന്‍ സീനിയര്‍ സി.പി.ഒ ഡേവിസ്, രാജേഷ് ചന്ദ്രന്‍ എന്നിവര്‍  കാപ്പ ചുമത്തിനും ഉത്തരവുകള്‍ നടപ്പാക്കുന്നതിനും നേതൃത്വം നല്‍കി
 

Follow us on :

More in Related News