Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 15:45 IST
Share News :
തലയോലപ്പറമ്പ് : വടയാർ ഗ്രാമത്തിന് വിജ്ഞാനത്തിന്റെ വെളിച്ചമേകി നിലകൊള്ളുന്ന വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ. പ്രഥമ സ്കൂൾ മാനേജർ ആയിരുന്ന റവ.ഫാദർ സിറിയക് മണ്ണാശ്ശേരിയാൽ സ്ഥാപിതമായി അക്കാദമിക അക്കാദമികേതര മികവുകളുമായി പതിനായിരങ്ങൾക്ക് അക്ഷര വെളിച്ചമേകിക്കൊണ്ട് വടയാർ ഗ്രാമത്തിന്റെ അഭിമാനമായ ഈ വിദ്യാലയത്തിന്റെസുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ
സമാപനസമ്മേളനവും,പൂർവ്വ അധ്യാപക, വിദ്യാർത്ഥി സംഗമവും നവംബർ 28 ശനിയാഴ്ച നടക്കും. വൈകിട്ട് 3ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമാപന സമ്മേളനം കോട്ടയം എം പി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി അധ്യക്ഷത വഹിക്കും. പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വൈക്കം എംഎൽഎ കെ. ബിനിമോൻ നിർവഹിക്കും. എറണാകുളം അങ്കമാലി അതിരൂപത എഡ്യൂക്കേഷൻ ഏജൻസി
കോർപ്പറേറ്റ് മാനേജർ റവ. ഫാദർ തോമസ് നങ്ങേലിമാലിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കലാ സന്ധ്യയുടെ ഉദ്ഘാടനം പ്രശസ്ത ഹാസ്യ നടനും കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വൈക്കം ഭാസി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് ജേക്കബ്, കെ. ജി രാജു, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി വിജയമ്മബാബു, ബ്ലോക്ക്,
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും. പൂർവ്വ അധ്യാപകരെയും ജീവനക്കാരെയും ചടങ്ങിൽ വച്ച് ആദരിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കുന്ന കരോക്കെ ഗാനമേള എന്നിവയും നടക്കും.
Follow us on :
Tags:
More in Related News
Please select your location.