Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന തുടർച്ച ജനം ആഗ്രഹിക്കുന്നു: കെ. ലോഹ്യ.

26 Mar 2026 21:50 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:വർഗ്ഗീയ കലാപങ്ങളില്ലാത്ത സമാധാന ജീവിതവും സമാനതകളില്ലാത്ത വികസന തുടർച്ചയും ജനം ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ മൂന്നാമത് പിണറായി സർക്കാർ അധികാരത്തിൽ എത്തുമെന്നും ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ പറഞ്ഞു. എൽ.ഡി.എഫ് നോർത്ത് മേഖലാ കൺവൻഷൻ

മേപ്പയ്യൂർ ടൗണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ അത്ഭുതകരമായ മാറ്റമാണ് കേരളത്തിൽ ഉണ്ടായതെന്നും ലോഹ്യ പറഞ്ഞു.


 ബാബു കൊ.ളക്കണ്ടി അധ്യക്ഷത വഹിച്ചു. മുൻ എം എൽ.എ എൻ.കെ. രാധ ,കെ.കെ. ബാലൻ മാസ്റ്റർ, ടി.നിബിത, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, എൻ പ്രഭാകരൻ മാസ്റർ, എ.ടി.സി.അമ്മത്, കെ.ടി.രാജൻ പി.പി. രാധാകൃഷ്ണൻ, കെ. കുഞ്ഞിരാമൻ ,സുനിൽ ഓടയിൽ സംസാരിച്ചു.തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു.

ബാബു കൊളക്കണ്ടി ചെയർമാനും പി.പി. രാധാകൃഷ്ണൻ കൺവീനറുമായി 101 അംഗ തെരഞ്ഞടുപ്പ് കമ്മറ്റിക്ക് രൂപം നൽകി

Follow us on :

Tags:

More in Related News