Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടോറസ് ലോറിയിടിച്ച് വഴിയാത്രികയായ ഗൃഹനാഥ മരിച്ചു

03 Oct 2026 20:47 IST

MUKUNDAN

Share News :

ചാവക്കാട്:ടൗണിൽ ടോറസ് ലോറിയിടിച്ച് വഴിയാത്രികയായ ഗൃഹനാഥ മരിച്ചു.ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കണ്ണച്ചംപുരയ്ക്കൽ വിശ്വനാഥൻ്റെ ഭാര്യ അമ്മിണിക്കുട്ടി(72)ആണ് മരിച്ചത്.ഇന്ന് രാവിലെ 10.45-നാണ് അപകടം.ലോറി ഇടിച്ചതിനെ തുടർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും,പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.സംസ്ക‌ാരം ഞായറാഴ്ച്ച.മക്കൾ:വിമല,അഭിനി,നാരായണൻകുട്ടി.മരുമക്കൾ:വിമലൻ,ജയഘോഷ്,അശ്വതി.

Follow us on :

More in Related News