Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് ഫ്രണ്ട്സ് ഈദ്-ഈസ്റ്റർ-വിഷു ആഘോഷം സംഘടിപ്പിച്ചു

27 Apr 2026 02:46 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സ് ഈദ്-ഈസ്റ്റർ-വിഷു ആഘോഷം സംഘടിപ്പിച്ചു. പ്ലാറ്റിനം ഹാളിൽ നടന്ന ആഘോഷത്തിൽ അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പടെ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു.

പ്രസിഡണ്ട് പി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ഈദ്-ഈസ്റ്റർ-വിഷു ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതു യോഗത്തിൽ കഴിഞ്ഞ ഒരു വർഷക്കാലം കൂട്ടായ്മ അംഗങ്ങൾക്കിടയിലും, സമൂഹത്തിലും വ്യതികളുടെ മാനസികവും, ശാരീരികവും, തൊഴിൽപരവുമായ ഉണർവിനായി നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

മസ്‌കറ്റിലെ മറ്റു കൂട്ടായ്മകളുടെ ശ്രദ്ധയും, പ്രശംസയും പിടിച്ചു പറ്റാൻ കൂട്ടായ്മക്ക് സാധിച്ചത് ഒറ്റക്കെട്ടായ പ്രവർത്തന മികവാണെന്നും അത് വരും കാലങ്ങളിലും തുടരണമെന്നും ശ്രീകുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു .

ജിതേഷ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ജഗദീഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

കൂട്ടായ്മയിലേക്ക് പുതുതായി കടന്നുവന്ന അംഗങ്ങളെയും, കുടുംബാംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തി. ഈയിടെ ഫലം പ്രഖ്യാപിച്ച പത്താം ക്‌ളാസ്സ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അഭിനന്ദിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂട്ടായ്മ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും, അതെല്ലാം വ്യക്തിജീവിതത്തിലും, തൊഴിൽപരമായും വരുത്തിയ ഗുണപരമായ മാറ്റങ്ങളെ കുറിച്ചും വിവിധ അംഗങ്ങൾ ആശംസാ പ്രസംഗത്തിൽ വിശദീകരിച്ചു .

തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങളുടെ സ്വന്തം ബാൻഡായ രാഗ റയറ്റ്സ് അവതരിപ്പിച്ച ലൈവ് ബാൻഡ് ഷോ അരങ്ങേറി. നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

കൂട്ടായ്‍മയിലെ അംഗങ്ങൾക്ക് പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കുന്നതിനായി ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ സഹായത്തോടെ അംഗത്വ രെജിസ്ട്രേഷൻ സംഘടിപ്പിച്ചിരുന്നു. നിരവധി അംഗങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി. ഹരി ഗോവിന്ദ് സ്വാഗതവും, ജഗദീഷ് നന്ദിയും പറഞ്ഞു.



Follow us on :

More in Related News