Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 00:58 IST
Share News :
മസ്‌കറ്റ്: ഒമാനി വിദ്യാര്‍ഥിനിക്ക് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ രണ്ടാംസ്ഥാനം. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫോട്ടോഗ്രാഫിക് ആര്‍ട്ട് സംഘടിപ്പിച്ച 2024-ലെ ലോക ഫോട്ടോഗ്രാഫി മത്സരത്തിലാണ് ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി മറിയ ബിന്‍ത് മുഹമ്മദ് അല്‍ റഹ്ബി വ്യക്തിഗത വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയന്‍സിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയും സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ഷിപ്പിലെ ഫോട്ടോഗ്രാഫി ഗ്രൂപ്പിലെ അംഗവുമാണ് മറിയ അല്‍ റഹ്ബി. യൂണിവേഴ്‌സിറ്റികള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായുള്ള മത്സരത്തില്‍ ആഗോളതലത്തില്‍ 88 സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. 2024 ഒക്ടോബറില്‍ ചൈനയില്‍ വച്ചുനടക്കുന്ന പരിപാടിയില്‍ മറിയ അവാര്‍ഡ് സ്വീകരിക്കും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.