Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു

11 Jan 2025 19:20 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീര്‍ തിരുവത്രയുടെ അധ്യക്ഷതയിൽ ജനുവരി 10 വെള്ളിയാഴ്ച്ച അല്‍ ഹൈല്‍ ഫാമില്‍ വെച്ച് സംഘടിപ്പിച്ച ഒമാന്‍ തൃശ്ശൂർ എക്സിക്യൂട്ടീവ് ഫാമിലി മീറ്റിൽ ജന:സെക്രട്ടറി അഷറഫ് വാടാനപ്പള്ളി സ്വാഗതം ആശംസിക്കുകയും ചെയ്തു. കുട്ടികളുടെ ഡാന്‍സും പാട്ടും തുടങ്ങി വിവിധ കലാപരിപാടികള്‍ സംഗമത്തിന് നിറം കൂട്ടി. 

സ്നേഹ സംഗമങ്ങള്‍ പരസ്പര ബന്ധങ്ങളിലും സമൂഹത്തിലും ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുമെന്ന് അധ്യക്ഷന്‍ നസീര്‍ തിരുവത്ര അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഒരു കുട്ടിയുടെ ജീവനായി സ്വന്തം ജീവൻ പണയം വെച്ചു രക്ഷാ പ്രവർത്തനം നടത്തിയ എക്സിക്യൂട്ടീവ് അംഗം സാബു ആനാപ്പുഴയെ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കോമേഴ്‌സ് ചെയർമാൻ ഡോക്ടർ സന്തോഷ്‌ ഗീവർ മെമോന്റോ കൊടുത്തു ആദരിച്ചു

സംസ്ഥാന കലോല്‍സവത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണ്ണ കപ്പില്‍ മുത്തമിടാന്‍ തൃശ്ശൂര്‍ ജില്ലക്ക് സാധിച്ചതില്‍ ജന: സെക്രട്ടറി അഷ്റഫ് വാടാനപ്പിള്ളി കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ആശംസിക്കുകയും, മുൻ പ്രസിഡണ്ട്‌ നജീബ് കെ മൊയ്‌ദീനും, എക്സിക്യൂട്ടീവ് അംഗം ബിജു അമ്പാടിയുടെ മാതാവ് ശ്രീമതി ദേവിയും ചേർന്ന് കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും ചെയ്തു. 

പ്രോഗ്രാമിന് കലാവിഭാഗം കണ്‍വീനര്‍ യൂസഫ് ചേറ്റുവ, കായിക വിഭാഗം കണ്‍വീനര്‍ ഫിറോസ് തിരുവത്ര, യഹിയ ചാവക്കാട്, ബിജു അമ്പാടി, അബ്ദുസ്സമദ് അഴീക്കോട്, മുഹമ്മദ് യാസീന്‍ ഒരുമനയൂർ, സുനീഷ് ഗുരുവായൂര്‍, സിദ്ധീഖ് കുഴിങ്ങര, റഹീം മന്നായിക്കല്‍, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാ കായിക പരിപാടികളോടെ അവസാനിച്ച സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഹസ്സൻ കേച്ചേരി നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News