Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ സെയിൽസ് ഫോറം സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 14 വെള്ളിയാഴ്ച

08 Aug 2026 19:15 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ സെയിൽസ്മാൻ, വ്യാപാരികൾ, വ്യവസായികൾ എന്നിവരുടെ കൂട്ടയ്മയായ ഒമാൻ സെയിൽസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, പ്രൈം മബേല ബി.പി.യിലുള്ള പ്രൈം മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 5..00 pm മുതൽ 9.00 pm വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒമാനിലെ എല്ലാ പ്രവാസി സഹോദരങ്ങൾക്കുമായി ഒരുക്കുന്ന ഈ ക്യാമ്പിൽ വിവിധ ആരോഗ്യ സേവനങ്ങളും പരിശോധനകളും ലഭ്യമായിരിക്കും.

ക്യാമ്പിന്റെ ഭാഗമായി മൂന്ന് പ്രധാന പരിശോധനകളും എല്ലാ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ, കൊളസ്ട്രോൾ, ലിവർ, കിഡ്നി പരിശോധനകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയുന്നതിനുള്ള പരിശോധനയും ഉൾപ്പെടെ 6 പ്രധാന ടെസ്റ്റുകൾ അടങ്ങുന്ന പ്രത്യേക പാക്കേജ് വെറും 2.00 ഒമാനി റിയാൽ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്.

പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണവും മുൻകരുതലുകളും ലക്ഷ്യമിട്ട് നടത്തുന്ന ഈ മെഡിക്കൽ ക്യാമ്പിലേക്ക് ഒമാനിലുള്ള മുഴുവൻ പ്രവാസികളും പങ്കാളികളാകണമെന്നും, കൂടുതൽ വിവരങ്ങൾക്ക് +968 7121 1000 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.


Follow us on :

More in Related News