Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2026 19:36 IST
Share News :
മസ്‌കറ്റ്: ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ഇന്ത്യക്കാരായ കപ്പൽ ജീവനക്കാരെ സമയോചിതമായി രക്ഷപ്പെടുത്തിയ ഒമാൻ ഭരണകൂടത്തിനും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ വിഭാഗങ്ങൾക്കും നന്ദിയും ആദരവും രേഖപ്പെടുത്തുക എന്ന സന്ദേശമാണ് ക്യാമ്പിലൂടെ ഉയർത്തിക്കാട്ടിയത്.
"രക്തദാനം മഹാദാനം" എന്ന സന്ദേശം മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ ആവേശപൂർവം പങ്കെടുത്തു. ജീവൻ രക്ഷിക്കുന്ന മഹത്തായ പ്രവർത്തനത്തിലൂടെ ഒമാൻ സമൂഹത്തോടുള്ള നന്ദിയും മാനവിക പ്രതിബദ്ധതയും പ്രകടിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിട്ടതെന്ന് സംഘാടകർ അറിയിച്ചു.
ഒമാൻ എന്നും മനുഷ്യജീവന് ഏറ്റവും വലിയ വില കൽപ്പിക്കുന്ന രാജ്യമാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് നൽകുന്ന കരുതലും പിന്തുണയും മാതൃകാപരമാണെന്നും സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ആ കരുതലിനുള്ള നന്ദിയുടെ പ്രതീകമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജി തോമസ്, രാജേഷ് കുമാർ, നൂറുദ്ദീൻ, മുസ്‌തഫ, സിയാദ്, ഷിബു പുല്ലാടാൻ, സുജിത് സൈമൺ, എം ദാസ്, രാധാകൃഷ്ണൻ, നിതീഷ് എന്നിവർ നേതൃത്വം നൽകി.
അൽ ജെദീദ് എക്സ്ചേഞ്ച് ബി ഡി വോ ഷഹദ് ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കേറ്റ് വിതരണം നൽകി.
Follow us on :
More in Related News
Please select your location.