Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 14:59 IST
Share News :
മസ്‌ക്കറ്റ്: ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒമാനിലെ പ്രവാസ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും ആയ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒമാൻ പ്രവാസി അസോസിയേഷന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബദർ അൽ സമാ ഹോസ്പിറ്റലും ലുലു ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ
മെഡിക്കൽ ക്യാമ്പും നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പും മെന്റലിസം ഷോയും വിവിധ കലാ - സാംസ്‌കാരിക പരിപാടികളും വെള്ളിയാഴ്ച്ച മസ്കറ്റ്, റൂവി ലുലു മാളിൽ വച്ച് നടത്തപ്പെടുന്നു.
ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 5.30 വരെ ആയിരിക്കും ഇരു ക്യാമ്പുകളും നടക്കുക.
തുടർന്ന് പ്രവാസികൾക്കായി സൗജന്യ പ്രാഥമിക ജീവൻ രക്ഷ പരിശീലന ക്ലാസും നോമ്പുകാലത്ത് പ്രവാസികൾ ശ്രദ്ധിക്കേണ്ട ഡയറ്റ് ക്ലാസ്സും ഒമാൻ പ്രവാസി അസോസിയേഷന്റെ കലാ- സാംസ്‌കാരിക വിഭാഗം ആയ “സംഗീത ധ്വനി “ഗ്രൂപ്പിന്റെ കലാപരിപാടികളും മെന്റലിസം ഷോയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.
മദ്യം വെള്ളമാക്കി മാറ്റുന്ന വേറിട്ട പ്രകടനത്തിലൂടെ ഇന്ത്യൻ നാഷണൽ ബുക്ക് ഓഫ് റെക്കോർഡിലും, ഇൻഡോ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയ
ഒമാൻ പ്രവാസി സുജിത് പത്മകുമാറിന്റെ മെന്റലിസം ഷോയും ഉണ്ടായിരിക്കും.
മൂന്ന് സ്പെഷ്യൽ ഡോക്ടർമാരുടെ സേവനവും വിവിധ ടെസ്റ്റുകളും ക്യാമ്പിൽ സൗജന്യമായി ലഭിക്കും.
ഒമാൻ പ്രവാസി അസോസിയേഷൻ ഒരു വർഷത്തോളമായി ഒമാന്റെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായി 25 ഓളം പരിപാടികളാണ് ഒമാന്റെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ചത്.
ആരോഗ്യം, അറിവ്, ആനന്ദം, ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് വർഷിക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും, ഒമാനിലെ പ്രവാസികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് മെഗാ ഷോ സംഘടിപ്പിക്കുന്നത് എന്നും, വരും വർഷങ്ങളിലും സാമൂഹ്യ പ്രതിബദ്ധതയുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും വാർത്ത കുറിപ്പിലൂടെ ഒമാൻ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.