Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2026 17:35 IST
Share News :
മസ്‌ക്കറ്റ്: ഒമാൻ പ്രവാസി അസോസിയേഷൻ
ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒമാനിലെ മലയാളി പ്രവാസികളുടെ കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷം മസ്കറ്റ് റൂവിയിലെ ലുലു മാളിൽ വൻജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
ആനന്ദം, ആനുകൂല്യം, ആരോഗ്യം, അറിവ്,
എന്നിവയെ അനർത്ഥമാക്കുന്ന രീതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ്, പ്രാഥമിക ജീവൻ രക്ഷാ പരിശീലന ക്ലാസ്, റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്ലാസ്സ്, മെന്റലിസം ഷോ, ഒമാനിലെ പ്രവാസികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ അരങ്ങേറി.
ബദർ അൽ സമ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഡോക്ടർ മുഹമ്മദ് മുസ്തഫ നേതൃത്വം നൽകിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വിവിധ രാജ്യക്കാരായവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി.
വിവിധ പ്രാഥമിക ടെസ്റ്റുകളും, ഡോക്ടർ കൺസൾട്ടേഷനും ബോഡി ചെക്കപ്പും ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി ലഭിച്ചു. അത്യാവിശ്യം ചികിത്സ ആവശ്യമുള്ള പ്രവാസികൾക്ക് സൗജന്യ കൺസൾട്ടേഷൻ കൂപ്പൺ വിതരണവും ചെയ്തു.
ഡോക്ടർ വിവേക്ക് കമ്മത്ത് നയിച്ച പ്രാഥമിക ജീവൻ രക്ഷാ പരിശീലന ക്ലാസ് ധാരാളം പ്രവാസികൾക്ക് ഉപകാരപ്രദമായി മാറി.
ഡോക്ടർ അഞ്ജു മോഹൻ നടത്തിയ റമദാൻ മുന്നൊരുക്ക ആരോഗ്യ പരിപാലന ക്ലാസ് ഏവർക്കും ഫലപ്രദവുകയും,
ഒമാൻ പ്രവാസിയായ മെന്റലിസ്റ്റ് സുജിത് പത്മകുമാർ നടത്തിയ മെന്റലിസം ഷോ കാണികൾക്ക് കൗതുകവും അത്ഭുതമായി മാറി.
തുടർന്ന് ഒമാൻ പ്രവാസി അസോസിയേഷന്റെ കലാസമിതിയായ സംഗീത ധ്വനി ഗ്രൂപ്പിന്റെ
വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് നടന്ന മെഗാ ഷോ കരഘോഷങ്ങളോടെ കാണികൾ സ്വീകരിച്ചു.
പ്രസിഡന്റ് വിജി തോമസ് വൈദ്യന്റെ അധ്യക്ഷതയിൽ ചേർന്ന കലാപരിപാടികളുടെ ഉദ്ഘാടനം രക്ഷാധികാരി രാജേഷ് കുമാർ നിർവഹിച്ചു. സെക്രട്ടറി നൂറുദ്ദീൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദിയും അറിയിച്ചു. ട്രഷറർ ബിജു അത്തിക്കയം, ജേൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഒമാൻ ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് ശംസുദ്ദീൻ, ലുലു ബ്രാഞ്ച് മാനേജർ ഹസ്സൻ ഹല്ലാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിബു പുല്ലാടൻ, ബിനു തങ്കച്ചൻ, രാജേഷ് പി എസ്, നിതീഷ് കുമാർ, അഡ്വക്കേറ്റ് ജെസ്സി ജോസ്, നിശാ പ്രഭാകരൻ, അമീർ പട്ടാമ്പി,
അഡ്മിൻമാരായ അൻസാർ കരുനാഗപ്പള്ളി, സുജിത്ത് സൈമൺ, കബീർ ദാസ്, ശ്രീജിത്ത്, ഷാജി എൻ എസ് ഖാൻ, സിയാദ്, രാജീവ് കൊല്ലായിൽ എന്നിവർ ആശംസകളും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.