Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുൽ ഹജ്ജ്‌ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം

06 Jun 2024 03:05 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ദുൽ ഹജ്ജ്‌ മാസപ്പിറവി കാണാൻ സാദ്ധ്യതയുള്ളതിനാൽ ഇന്ന് ജൂൺ ആറ്, വ്യാഴാഴ്ച ദുൽ ഹജ്ജ്‌ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം (MERA). 

ഇന്ന് ദുൽ ഹജ്ജ്‌ മാസപ്പിറവി സ്ഥിരീകരിച്ചാൽ ഈദുൽ അദ്ഹ ജൂൺ 16 ഞായറാഴ്ച ആയിരിക്കും. എന്നാൽ ചന്ദ്രക്കല ദർശനം സ്ഥിരീകരിച്ചില്ലെങ്കിൽ, 2024 ജൂൺ 17 തിങ്കളാഴ്ച ആയിരിക്കും ഈദുൽ അദ്ഹ. ‘ഹിജ്‌റ 1445ലെ ദുൽ ഹജ്ജ്‌ മാസത്തിലെ ചന്ദ്രക്കല കാണുന്നത് നിരീക്ഷിക്കാനുള്ള പ്രധാന കമ്മിറ്റി വ്യാഴാഴ്ച വൈകുന്നേരം, എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിൽ യോഗം ചേരും. കൂടാതെ ചന്ദ്രക്കല കണ്ടതിനെ കുറിച്ച് അന്വേഷിക്കാൻ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്യുന്നു’ ഒമാൻ ന്യൂസ് ഏജൻസി (ONA) പ്രസ്താവനയിൽ പറഞ്ഞു.

മാസപ്പിറ കാണുന്നവർ വിവിധ ഗവർണറേറ്റുകളിലെ ഗവർണർമാരുടെ ഓഫിസുകളിൽ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. 24694400, 24644037, 24644070, 24695551, 24644004, 24644015.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News