Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാന്‍ കൃഷിക്കൂട്ടം: 'ഹാര്‍വെസ്റ്റ് ഫെസ്റ്റ് 26' വെള്ളിയാഴ്ച്ച

06 May 2026 22:52 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാന്‍ കൃഷിക്കൂട്ടം ഒരുക്കുന്ന 'ഹാര്‍വെസ്റ്റ് ഫെസ്റ്റ് 26' വെള്ളിയാഴ്ച്ച വാദി കബീറിലെ മജാന്‍ ഹൈറ്റ്‌സില്‍ നടക്കും.

സിനിമ, സീരിയല്‍ താരം വിനോദ് കോവൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ച തിരിഞ്ഞ് 3.30 ഓടെ ഗേറ്റ് ഓപ്പണ്‍ ചെയ്യും.

നാട്ടില്‍ മികച്ച രീതിയില്‍ കൃഷി ചെയ്ത് മാതൃകയായ ബിന്‍സി ജെയിംസിന് 'പ്രകൃതി മിത്ര പുരസ്‌കാരം' നല്‍കി ആദരിക്കും. പുരസ്‌കാരവും പ്രശസ്തി പത്രവും, 25,000 ഇന്ത്യന്‍ രൂപയും അടങ്ങുന്നതാണ് പ്രകൃതി മിത്ര പുരസ്‌കാരം.

ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഏറ്റവും മികച്ച കര്‍ഷകനെ /കര്‍ഷകയെ കണ്ടെത്തി അവര്‍ക്ക് ഒമാന്‍ കര്‍ഷകശ്രീ പുരസ്‌കാരം നല്‍കി ആദരിക്കും. ഇതിനോടൊപ്പം 50,000 ഇന്ത്യന്‍ രൂപയുടെ പാരിതോഷികവും സമ്മാനിക്കും.

ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകര്‍ക്ക് ആദരം എന്ന പേരില്‍ ഒമാന്‍ കൃഷിക്കൂട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗങ്ങളായ കര്‍ഷകരെ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

പുരസ്‌കാര ദാന ചടങ്ങിന് ശേഷം പ്രശസ്ത ഗായകരായ രേഷ്മ രാഘവേന്ദ്രനും അന്തപന്മനാഭനും അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും.

Follow us on :

More in Related News