Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 12:36 IST
Share News :
മസ്‌കറ്റ്: ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് സ്ഥാനാർത്ഥികൾ തുടക്കം കുറിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഡയറക്ടർ ബോർഡിൽ ആകെ 15 അംഗങ്ങളാണുള്ളത്. ഇതിൽ 5 പേരെയാണ് തിരഞ്ഞെടുപ്പിലൂടെ രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സ്കൂൾ മസ്‌കറ്റിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്.
അതിനിടെ നിലവിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ പത്രിക സമർപ്പിച്ചു. രക്ഷിതാക്കളുടെ ഇടയിലെ ജനകീയ മുഖമായ നിധീഷ് കുമാർ ദീർഘ കാലമായി മസ്‌കറ്റിൽ വിദ്യാഭ്യാസ രംഗത്തും, സാമൂഹ്യ സേവന രംഗത്തും നിറസാന്നിധ്യമാണ്. മുൻപ് സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം വിദ്യാർത്ഥികളുടെ സ്കൂൾ ഗതാഗത സംവിധാനത്തിൽ ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയതുൾപ്പെടെ നിരവധി മാറ്റങ്ങൾക്കു തുടക്കം കുറിച്ചിരുന്നു.
കഴിഞ്ഞ സ്കൂൾ തിരഞ്ഞെടുപ്പിൽ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിധീഷ് കുമാർ അടുത്തിടെയാണ് ഫിനാൻസ് ഡയറക്ടർ ആയി നിയമിതനായത്. സ്കൂളിന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്ന നടപടിക്രമങ്ങൾ ഫിനാൻസ് ഡയറക്ടർ ആയ ശേഷം നിധീഷ് കുമാർ ആരംഭിച്ചിരുന്നു. രക്ഷിതാക്കളുടെമേൽ അമിത ഭാരം ഇടാക്കുന്നതിനെതിരെ എപ്പോഴും അദ്ദേഹം നിലപാടെടുത്തിരുന്നു. മിച്ച ബജറ്റ് ഉള്ള സ്കൂളുകൾ ഫീസ് വർധന പൂർണമായി ഒഴിവാക്കണമെന്ന ആശയം ആദ്യമായി മുൻപോട്ടു വെച്ചതും നിധീഷ് കുമാർ ആയിരുന്നു.
രക്ഷിതാക്കളുടെ ഇടയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, വിജയം ഉറപ്പാണെന്നും പതിർക സമർപ്പണത്തിനു ശേഷം നിധീഷ് കുമാർ പ്രതികരിച്ചു. ഒമാനിലെ സാമൂഹ്യ പ്രവർത്തകരായ നിരവധിപേർ അദ്ദേഹത്തോടൊപ്പം പത്രിക സമർപ്പണത്തിൽ പങ്കെടുത്തു. ജനുവരി 18 നാണ് സ്കൂൾ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.