Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യത്തിന് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി എട്ട് രാജ്യങ്ങളിൽ നിന്നുള്ള ജീവനുള്ള പക്ഷികളുടെ ഇറക്കുമതി ഒമാൻ നിരോധിച്ചു

18 Jun 2025 01:58 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പൊതുജനാരോഗ്യവും മൃഗസംരക്ഷണ സുരക്ഷയും ഉറപ്പാക്കാൻ, എട്ട് രാജ്യങ്ങളിൽനിന്നുള്ള പക്ഷികളുടെയും കോഴി ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി ഒമാൻ നിരോധിച്ചു. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പുറപ്പെടുവിച്ച 144/2025 മന്ത്രിതല പ്രമേയം പ്രകാരം, ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പക്ഷികൾ, അവയുടെ ഉൽപ്പന്നങ്ങൾ, ഡെറിവേറ്റീവുകൾ എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് വിലക്കി. വെറ്ററിനറി മുൻകരുതൽ നടപടിയുടെ ഭാഗമായി നിരോധനം ഉടൻ പ്രാബല്യത്തിൽ വരും.

നിരോധനം ബാധിക്കുന്ന പ്രദേശങ്ങൾ: ഓസ്ട്രേലിയയിലെ വിക്ടോറിയ, ലൈബീരിയയിലെ ബോങ് കൗണ്ടി, തുർക്കിയിലെ കെയ്സേരി, തായ്‌വാനിലെ ചാങ്ഹുവ, ചിയായി, ടൈനാൻ, യുൻലിൻ, പോളണ്ടിലെ മസോവിയ, വാർമിയൻമസൂറിയ, പോമറേനിയ, ഗ്രേറ്റർ പോളണ്ട്, ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ, അൽബേനിയയിലെ ഡൂറസ്, ഫിലിപ്പൈൻസിലെ പമ്പംഗ, കാമറൈൻസ് സുർ.

2004ലെ റോയൽ ഡിക്രി 45/2004ലെയും 2008ലെ മന്ത്രിതല പ്രമേയം 107/2008ലെയും നിയമ പ്രകാരമാണ് പുതിയ തീരുമാനം. മൃഗസംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ച്, മൃഗങ്ങളിൽനിന്ന് പകരുന്ന രോഗങ്ങൾ തടയുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഔപചാരിക ഉത്തരവിലൂടെ നിരോധനം പിൻവലിക്കുന്നതുവരെ ഇത് നിലനിൽക്കും.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News