Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 17:26 IST
Share News :
സൊഹാർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒമാൻ സോൺ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സോഹാർ യുവജന പ്രസ്ഥാനത്തിന്റെ സഹകരണത്തിൽ സോഹാർ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വൃക്ഷത്തൈ നടീലും വൃക്ഷത്തൈ വിതരണവും നടത്തി.
യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡൻറ് ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ് പരിസ്ഥിതി ദിന സന്ദേശം നൽകുകയും ഇടവക വികാരി ഫാദർ സാജു പാടാച്ചിറ ഇടവക ട്രസ്റ്റി ജോഫി വർഗീസിന് വൃക്ഷതൈ നൽകികൊണ്ട് പരിസ്ഥിതി ദിനാചരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഇടവകയിലെ ജനങ്ങൾക്ക് വൃക്ഷതൈകൾ സൗജന്യമായി നൽകുകയും ചെയ്തു.
പരിപാടിയിൽ യുവജന പ്രസ്ഥാനം ഒമാൻ സോൺ ട്രഷറർ നിഖിൽ ജേക്കബ് സ്വാഗതം ആശംസിക്കുകയും യുവജനപ്രസ്ഥാനം ഒമാൻ സോൺ സെക്രട്ടറി സിജിൻ വെളിയത്ത് നന്ദി അറിയിക്കുകയും ചെയ്തു.
റിപ്പോർട്: റഫീഖ് പറമ്പത്ത്
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.