Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2026 23:20 IST
Share News :
തിരുവനന്തപുരം:നാനാവിഭാഗം ജനങ്ങൾക്കും തദ്ദേശ ജനപ്രതിനിധികൾക്കും ഓണം പ്രമാണിച്ച് പെൻഷനും മറ്റാനുകൂല്യങ്ങളും നൽകിയിട്ടും പ്രവാസികൾക്ക് പെൻഷൻ കുടിശ്ശിക പോലും നൽകാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രവാസി കോൺഗ്രസ്സ് സംസ്ഥാന നേതൃയോഗം.പ്രവാസിക്ഷേമ വിഷയങ്ങളിൽ കടുത്ത അലംഭാവമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.മുഖ്യമന്ത്രിയെ വേണ്ട വിധം കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ ചുമതലപ്പെട്ടവർ അലംഭാവം കാട്ടുന്നതായും നേതൃയോഗം വിലയിരുത്തി.ഓണത്തിന് പ്രവാസികളെ ദുരിതത്തിലാക്കിയത് അത്യന്തം ദുഖകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡൻ്റ്
ദിനേശ് ചന്ദന അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ സലിം പള്ളിവിള,സലാം സിത്താര,ബദറുദ്ദീൻ ഗുരുവായൂർ,ചന്ദ്രികാ ശ്രീധർ,അഷറഫ് വടക്കേവിള,അനിൽ നന്ദിയോട്,ലിസി എലിസബത്ത്,ഹസ്സൻ കുഞ്ഞ്,ജലാൽ മൈനാഗപ്പള്ളി,സുരേഷ് കുമാർ പല്ലന തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.