Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2026 22:34 IST
Share News :
തലയോലപ്പറമ്പ് : ഇടവകയിലെ കാർഷിക രംഗത്ത് മികച്ച സംഭാവന നൽകിയ കർഷകരെ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. നാളെ ( ഓഗസ്റ്റ് 23) ഞായറാഴ്ച രാവിലെ 8ന് നടക്കുന്ന ചടങ്ങിൽ ഇടവക വികാരി റവ . ഫാ.സേവ്യർ ആവള്ളിൽ അദ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ് ഉത്ഘാടനം ചെയ്യും.
കടുത്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ സ്വപ്ന അവാർഡ് വിതരണം നിർവഹിക്കും.
മൂന്ന് കർഷകർക്ക് ക്യാഷ് അവാർഡും മെമെന്റോയും മറ്റ് മൂന്ന് കർഷകരെ മെമന്റോയും നൽകിയും ആദരിക്കും. മികച്ച അടുക്കളത്തോട്ടം പരിപാലിക്കുന്നവർക്കും ആദരവ് നൽകും. പ്രകൃതിക്ഷോഭം മൂലവും, അല്ലാതെയും ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങളും ഗൃ ഹോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. അസിസ്റ്റന്റ് വികാരി റവ.ഫാ. ആൽജോ കളപ്പുരയ്ക്കൽ, കേന്ദ്രസമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്, സെക്രട്ടറി ബേബി പോളച്ചിറ, ട്രഷറർ ഷിബു പുളിവേലിൽ, ജോയിന്റ് സെക്രട്ടറി ഷേർലി വേലിക്കകം തുടങ്ങിയവർ പ്രസംഗിക്കും.
Follow us on :
Tags:
More in Related News
Please select your location.