Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണത്തെ വരവേൽക്കാൻ കുറ്റ്യാടി ഒരുങ്ങി: എംഎൽഎ കപ്പ് വടംവലി മത്സരവും കലാപരിപാടികളും ശനിയാഴ്ച; റൂറൽ എസ്പി മുഖ്യാതിഥി

21 Aug 2026 07:17 IST

NewsDelivery

Share News :

കുറ്റ്യാടി: ഓണത്തെ വരവേൽക്കാനായി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച കുറ്റ്യാടിയിൽ ആഘോഷപരിപാടികളരങ്ങേറും. എം.എൽ.എ കപ്പിനായുള്ള അഖില കേരള വടംവലി മത്സരം, ശിങ്കാരിമേളം, നാടൻപാട്ട്, പുലിക്കളി തുടങ്ങിയ കലാപരിപാടികളുമുണ്ടാവും. നിരവധി ടീമുകളാണ് വടംവലി മത്സരത്തിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. വടകര റൂറൽ എസ്പി ശ്രീമതി. മെറിൻ ജോസഫ് ഐപിഎസ് മുഖ്യാതിഥിയായിരിക്കും. എം.എൽ.എ ശ്രീ. പാറക്കൽ അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിയോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. കുറ്റ്യാടി തൊട്ടിൽപാലം റോഡിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടികളരങ്ങേറുക.

Follow us on :

More in Related News