Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2026 22:53 IST
Share News :
ചാവക്കാട്:ഇരട്ടപ്പുഴ ഉദയ വായനശാലയും ജിഎൽപി സ്‌കൂളും ചേർന്ന് പുസ്തക പ്രകാശനവും ഓണാഘോഷവും നടത്തി.താര കൊട്ടിലിൽ എഴുതിയ മൗനത്തിനും ശബ്‌ദത്തിനുമിടയിൽ എന്ന കൃതി എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ആലിൽ സഹദേവന് നൽകി പ്രകാശനം ചെയ്തു.മാധ്യമ പ്രവർത്തകൻ
കെ.സി.ശിവദാസ് പുസ്‌തക പരിചയം നിർവ്വഹിച്ചു.കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ
എഴുത്തുകാരൻ അഹമ്മദ് മുഈനുദ്ധീൻ,പി.വി.ദിലീപ്,സൈനുദ്ധീൻ ഇരട്ടപ്പുഴ,ആച്ചി ബാബു,സി.വി.മുരളീധരൻ,സി.എസ്. രമണൻ,ജിഷ ഷിനോദ്,സി.കെ.രാധാകൃഷ്ണൻ, സുനിൽ കാരയിൽ തുടങ്ങിയവർ സംസാരിച്ചു.താര കൊട്ടിലിങ്ങൽ മറുമൊഴി പറഞ്ഞു.ഇരട്ടപ്പുഴ ജിഎൽ പി സ്‌കൂളിലെ പ്രധാനാധ്യാപിക ബിനിത സ്വാഗതവും,ഉദയവായനശാല സെക്രട്ടറി വലീദ് തെരുവത്ത് നന്ദിയും പറഞ്ഞു.ഇരട്ടപ്പുഴ രാമീസ് റീജൻസിയിൽ നടന്ന പരിപാടിയിൽ തിരുവാതിരക്കളിയും ഗാനമേളയും അരങ്ങേരി.തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.