Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യബന്ധനത്തിനിടെ റോപ്പിൽ കൈ കുടുങ്ങി:തൊഴിലാളിക്ക് ഗുരുതര പരിക്ക്

19 Aug 2026 19:30 IST

MUKUNDAN

Share News :

ചാവക്കാട്:ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ റോപ്പിൽ കൈ കുടുങ്ങി തൊഴിലാളിക്ക് ഗുരുതര പരിക്ക്.ചാവക്കാട് തിരുവത്ര സ്വദേശി പണിക്കൻ സുബ്രഹ്മണ്യനാണ്(62)പരിക്കേറ്റത്.അപകടത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ ഇടതുകൈയിലെ മോതിരവിരലിൻ്റെ പകുതി ഭാഗം മുറിച്ചുമാറ്റി.ആലിപ്പിരി ഭഗവതി വള്ളത്തിലെ തൊഴിലാളിയാണ് സുബ്രഹ്മണ്യൻ.ബുധനാഴ്ച്ച രാവിലെ ചേറ്റുവ പടിഞ്ഞാറ് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു അപകടം.റോപ്പ് വലിച്ച്‌ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ കൈവിരൽ അതിൽ കുടുങ്ങുകയായിരുന്നു.പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചേറ്റുവ ഹാർബറിൽ എത്തിച്ചു.തുടർന്ന് ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News