Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 14:24 IST
Share News :
ഗുരുവായൂർ:കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച(ആഗസ്റ്റ് 18).ഇല്ലംനിറ.രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്.ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചടങ്ങിനുള്ള കതിർകറ്റകൾ എത്തി.അഴീക്കൽ മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ കതിർക്കറ്റകൾ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്,ഭരണസമിതി അംഗങ്ങളായ സി.മനോജ്,മനോജ് ബി.നായർ എന്നിവർ ഏറ്റുവാങ്ങി.അഴീക്കൽ കുടുംബാംഗം വിജയൻ നായർ,മനയം കുടുംബാംഗം കൃഷ്ണകുമാർ,ക്ഷേത്രം അസി.മാനേജർ എ.വി.പ്രശാന്ത്,സി.എസ്.ഒ.മോഹൻകുമാർ,ജീവനക്കാർ,ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ഇല്ലം നിറയുടെ തുടർച്ചയായുള്ള ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 30 ഞായറാഴ്ച്ച രാവിലെ 8.30 മുതൽ 9.30 മണി വരെയുള്ള മുഹൂർത്തത്തിൽ നടക്കും.തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും.പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.
Follow us on :
Tags:
More in Related News
Please select your location.