Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2026 17:27 IST
Share News :
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യുവജന കമ്മിഷൻ മുൻ അധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനെയാണ് ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
തൃശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം വിജിൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.
ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്സൽ, പി. ഷബീർ, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ആർ. രാഹുൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ. അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.
കൊല്ലം സ്വദേശിയായ ചിന്താ ജെറോം എസ്എഫ്ഐയിലൂടെയാണ് സംഘടനാ പ്രവർത്തന രംഗത്തേക്ക് എത്തിയത്. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2007-08 കാലയളവിൽ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചു.
കേരള സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്താ ജെറോം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള യുവജന കമ്മിഷൻ മുൻ അധ്യക്ഷയുമാണ്.
Follow us on :
Tags:
More in Related News
Please select your location.