Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്തിൽ ഓണച്ചന്ത..

22 Aug 2026 20:18 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി.പഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫ് ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് സക്കീന ബഷീർ അദ്ധ്യക്ഷത വഹിച്ചു.കർഷകരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.കെ.ഇസ്മായിൽ ഏറ്റുവാങ്ങി.പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്ക്കർ അലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ദിലീപ്കുമാർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഹസീറ ഷിഹാബ്,കൃഷി ഉദ്യോഗസ്ഥരായ വി.ഗീത,പി.ടി.ഷംന,പഞ്ചായത്ത് ഉദ്ധ്യോഗസ്ഥരായ സി.വി.ദിനേഷ്,ടി.എച്ച്.ഷാലിനി,ബീന സജീവ്,എഡിഎസ് അംഗങ്ങളായ കെ.എ.ഹമീദ്,ജയാ രവി,പ്രദേശത്തെ കർഷകർ എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.ഓണച്ചന്ത ആഗസ്റ്റ് 25-ന് സമാപിക്കും.കൃഷി ഓഫീസർ നീനു ജോസഫ് സ്വാഗതവും,കൃഷി അസിസ്റ്റൻ്റ് ഓഫീസർ അരുണ പി.തിലകൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News