Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 19:42 IST
Share News :
കോഴിക്കോട്: റബീഉൽ അവ്വൽ മാസത്തിലെ ആദ്യ തിങ്കളാഴ്ച മർകസിന് കീഴിൽ സംഘടിപ്പിച്ചുവരുന്ന അൽ മൗലിദുൽ അക്ബറിന് മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ പ്രൗഢ സമാപനം. പ്രവാചക പ്രകീർത്തന കാവ്യങ്ങളുടെ ആലാപനം, വിവിധ മൗലിദുകളുടെ പാരായണം, പ്രഭാഷണങ്ങൾ, പ്രാർഥനകൾ എന്നിവയാൽ സംഗമം ഭക്തിനിർഭരമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദേശാന്തരങ്ങളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് സംഗമത്തിൽ പങ്കെടുത്തത്.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ജാമിഉൽ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തി.
സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി, കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയദ്ദീൻ കുട്ടി ബാഖവി, ഹസ്‌റത്ത് ഇല്യാസ് ബാഖവി (തമിഴ്നാട്), ബറക്കത്തുല്ല സാഹിബ് (മുത്തുപ്പേട്ട), മൗലാന ബിശാർ ഹുസൈൻ സഖാഫി (കശ്മീർ), സുഹൈൽ ഇഖ്ബാൽ (സാംഭൽ) എന്നിവർ സംസാരിച്ചു.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ഐദ്‌റൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ എട്ടിക്കുളം തുടങ്ങിയവർ വിവിധ സമയങ്ങളിലായി പ്രാർഥനകൾക്ക് നേതൃത്വം നൽകി.
മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ഹസൻ മുസ്‌ലിയാർ വയനാട്, വി.പി.എം ഫൈസി വില്യാപ്പള്ളി, ഹസൻ അലി സാഹിബ് ഈറോഡ്, സയ്യിദ് ശരഫുദ്ദീൻ ജമലുല്ലൈലി, സി.പി. ഉബൈദുല്ലാഹ് സഖാഫി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ജലാലുദ്ദീൻ ബുഖാരി വൈലത്തൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
ലോകസമാധാനത്തിനായുള്ള പ്രത്യേക പ്രാർഥനയോടെയും തബറുക് വിതരണത്തോടെയുമാണ് അൽ മൗലിദുൽ അക്ബറിന് സമാപനം കുറിച്ചത്.
Follow us on :
Tags:
More in Related News
Please select your location.