Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 16:30 IST
Share News :
ചാവക്കാട്:നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിച്ചു.കാർഷിക മേഖലയിലെ മികച്ച സേവനങ്ങളെയും സംഭാവനകളെയും മുൻനിർത്തി ചടങ്ങിൽ വിവിധ കർഷകരെ ആദരിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.യതീന്ദ്രദാസ്,ലിഷ മത്രംകോട്ട്,കെ.എച്ച്.സലാം എന്നിവർ സംസാരിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന രണദിവെ,നഗരസഭ കൗൺസിലർ ജോയ്സി ടീച്ചർ,ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാലിക്കുളം അബ്ബാസ്,കൃഷി ഫീൽഡ് ഓഫീസർ എസ്.ശശീന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.നഗരസഭ കൗൺസിലർ,ചാവക്കാട് നഗരസഭ കൃഷി ഭവൻ ഉദ്യോഗസ്ഥർ,കർഷകർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.