Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരു നാടിൻ്റെ പ്രാർത്ഥനകളും പരിശ്രമങ്ങളും വിഫലം; ആദിത്യ മോൾ തിരികെ വരാത്ത ലോകത്തേക്ക് മടങ്ങി.

22 Aug 2026 23:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഒരു നാടിൻ്റെ പ്രാർത്ഥനകളും പരിശ്രമങ്ങളും വിഫലമാക്കി മജ്ജയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന 

വെള്ളൂർ വരിക്കാംകുന്ന് ഒലിപ്പിൽ പുത്തൻപുര വീട്ടിൽ ജയൻ, സൗമ്യ ദമ്പതികളുടെ മകൾ ആദിത്യ ജയൻ (15) ലോകത്തോട് വിട പറഞ്ഞു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരണം. ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസിലെ 10- ക്ലാസ്സ് വിദ്യാർഥിനിയാണ്. ഗുരുതരമായ രോഗം ബാധിച്ചതിനെ തുടർന്ന് തുടർചികിത്സയ്ക്കായി സാമ്പത്തികമായി ഏറെ ബുദ്ധിയിരുന്ന നിർദ്ധന കുടുംബത്തിലെ കുട്ടിക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായം തേടുന്നതിനിടെയാണ് കാരുണ്യത്തിന് കാത്ത് നിൽക്കാതെ വിട പറഞ്ഞത്.

സഹോദരി- അഞ്ജന ജയൻ.

സംസ്കാരം നാളെ ( ഓഗസ്റ്റ് 23) ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News