Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം.എ. ചേളാരിക്ക് യാത്രയയപ്പ്

22 Aug 2026 22:54 IST

NewsDelivery

Share News :

55 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം. അബൂബക്കര്‍ മൗലവി എന്ന എം.എ. ചേളാരിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉപഹാരം കൈമാറുന്നു

ചേളാരി: 55 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ എം. അബൂബക്കര്‍ മൗലവി എന്ന എം.എ. ചേളാരിക്ക് യാത്രയയപ്പ് നല്‍കി. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടന്ന എസ്.കെ.ജെ.എം.സി.സി. നേതൃസംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉപഹാരം കൈമാറി ആദരിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആരംഭകാലം മുതല്‍ സജീവമായിരുന്ന എം.എ. ചേളാരി അരനൂറ്റാണ്ടിലേറെയായി സമസ്തയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സേവനം അനുഷ്ഠിച്ചുവരികയാണ്. 2019ല്‍ കൊല്ലത്ത് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ 50 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

സുപ്രഭാതം ഡയറക്ടര്‍ ബോര്‍ഡ് അംഗം, വള്ളിക്കുന്ന് മണ്ഡലം സമസ്ത ട്രഷറര്‍, എസ്.എം.എഫ്. ചേളാരി മേഖലാ പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കമ്മിറ്റി അംഗം, പാണമ്പ്ര ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് തുടങ്ങിയ വിവിധ ചുമതലകളും അദ്ദേഹം വഹിച്ചുവരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി വെന്നിയൂര്‍, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, സി. മുഹമ്മദാലി ഫൈസി കോട്ടോപാടം, കെ.ടി. ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ പുളിയാട്ടുകുളം, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, സയ്യിദ് ഒ.എം.എസ്. തങ്ങള്‍ നിസാമി മേലാറ്റൂര്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കണ്ണൂര്‍, കെ.വി.എസ്. ഇമ്പിച്ചിക്കോയ തങ്ങള്‍ വയനാട്, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കോഴിക്കോട്, ഒ.പി.എം. അശ്റഫ് കുറ്റിക്കടവ്, ഹാരിസ് ബാഖവി കംബ്ലക്കാട്, പീരു മുഹമ്മദ് ഹിശാമി തിരുവനന്തപുരം, സിദ്ദീഖ് ഫൈസി വെണ്മണല്‍, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട്, ബശീര്‍ ദാരിമി പന്തിപ്പൊയില്‍, ഇല്യാസ് ഫൈസി തൃശൂര്‍, അബ്ദുസ്സമദ് ദാരിമി എറണാകുളം, ശരീഫ് ദാരിമി നീലഗിരി, ബദ്റുദ്ദീന്‍ ദാരിമി ചിക്മംഗളൂരു, ആരിഫ് ഫൈസി കൊടക് എന്നിവര്‍ സംബന്ധിച്ചു.

Follow us on :

Tags:

More in Related News