Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തീരങ്കാവിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

18 Aug 2026 23:14 IST

NewsDelivery

Share News :

കോഴിക്കോട് | 18 ആഗസ്റ്റ് 2026: പന്തീരങ്കാവ് കൈമ്പാലത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ തെക്കേയിൽ ചിത്രേഷ് കുമാർ (48) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പന്തീരങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെങ്ങളപുറത്ത് മേത്തൽ വീട്ടുവളപ്പിൽ പരേതനായ ഗണപതി ആചാരിയുടെയും ദേവയാനിയുടെയും മകനാണ് ചിത്രേഷ് കുമാർ. ഭാര്യ: വിപി സന്ധ്യ. മക്കൾ: അഭിഷേക്, ശ്രേയ.

സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് നടക്കും.

Follow us on :

More in Related News