Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ഇരുചക്രവാഹന യാത്രികനായ യുവാവിന് പരിക്ക്.

22 Aug 2026 21:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ടിപ്പർ ലോറിയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രികനായ യുവാവിന് പരിക്ക്. മരം വെട്ട് തൊഴിലാളി അരയൻകാവ് സ്വദേശി ഉണ്ണി (40) പരിക്കേറ്റത്.

ഇല്ലിത്തൊണ്ട് ജംഗ്ഷനിൽ ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം.

പള്ളിക്കവല ഭാഗത്ത് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്നു ഇരുചക്രവാഹനം. പെരുവ ഭാഗത്ത് നിന്നും ലോഡ് കയറ്റി വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പർ ലോറി. റോഡിൽ തെറിച്ച് സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News