Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച

17 Aug 2026 16:54 IST

MUKUNDAN

Share News :

ചാവക്കാട്:കോടതിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച വൈകീട്ട് 6.30-ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത് നിര്‍വ്വഹിക്കും.ഓണ്‍ലൈനില്‍ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.ചാവക്കാട് കോടതി സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബര്‍,പോക്സോ ജഡ്ജ് സുരേഷ്കുമാര്‍,സബ് ജഡ്ജ് എസ്.ലക്ഷ്മി,മജിസ്ട്രേറ്റ് ശാരിക സത്യന്‍,ചാവക്കാട് മുന്‍സിഫ് ജെ.അരവിന്ദ്,ചാവക്കാട് നഗരസഭ ചെയര്‍മാൻ എ.എച്ച്.അക്ബര്‍,ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍,ജനപ്രതിനിധികള്‍,ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍,അഡ്വക്കറ്റുമാര്‍,കോടതി ജീവനക്കാര്‍,വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്ര,വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

Follow us on :

More in Related News