Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി ഉത്സവത്തിൻ്റെയും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെയും മുഹൂർത്ത ചാർത്ത് പ്രസിദ്ധപ്പെടുത്തി.

22 Aug 2026 22:12 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നവംബർ 20 ന് കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30 നും 8.15നും ഇടയിലാണ് കൊടിയേറ്റ്. ഉത്സവത്തിന് മുന്നോടിയായുള്ള കൊടിയേറ്ററിയിപ്പ് നവംബർ 19 ന്.

പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 1ന്. 2ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. വൈക്കത്തഷ്ടമി ഉത്സവത്തിൻ്റെയും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെയും മുഹൂർത്ത ചാർത്ത് പ്രസിദ്ധപ്പെടുത്തി.

വൈക്കത്തഷ്ടമിയുടെ മുന്നോടിയായ പുളളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 14ന് രാവിലെ 8.45 നും 10.45 നും ഇടയിൽ ദേവസ്വം കലവറയിൽ നടക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ നടക്കുന്ന പുള്ളി സന്ധ്യ വേല ഒക്ടോബർ 17 ന് ആരംഭിച്ച് 23 സമാപിക്കും .

മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ ഒക്ടോബർ 24ന് രാവിലെ 8.നും 10നും ഇടയിൽ നടക്കും. ഒക്ടോബർ 25 മുതൽ 28 വരെയാണ് മുഖസന്ധ്യ വേല. 

വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ നവംബർ 18 ന് രാവിലെ 8.30 നും 10.30നും ഇടയിലാണ്. 

ഒന്നാം ഉൽസവദിനമായ നവംബർ 20 ന് കൊടിപ്പുറത്തു വിളക്കും അഞ്ചാം ഉൽസവ ദിനമായ നവം. 24, ആറാം ദിനമായ നവം. 25, എട്ടാം ദിവസമായ നവം 27, പതിനൊന്നാം ദിനമായ നവം. 30 ന് ഉൽസവബലിയും എഴാം ഉത്സവ ദിനമായ നവം. 26 ന് പ്രഭാത ശ്രീബലിയും ഋഷഭ വാഹനമെഴുന്നള്ളിപ്പും എട്ടാം ദിനമായ നവം. 27 ലെ വടക്കും ചേരിമേൽ എഴുന്നള്ളിപ്പും 28 ന് നടക്കുന്ന തെക്കും ചേരിമേൽ എഴുന്നള്ളിപ്പും 

പത്താം ഉൽസവ ദിനമായ നവം 29 ന് നടക്കുന്ന വലിയ ശ്രീബലിയും വലിയ വിളക്കും പ്രധാന ചടങ്ങുകളാണ്. 

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർകഴി കലശം ഡിസംബർ 28 മുതൽ ജനുവരി 6 വരെയാണ് . മാർഗഴി കലശത്തിന്റെ കോപ്പു തൂക്കൽ ഡിസംബർ 26 ന് നടക്കും. കലശത്തിന്റെ ഭാഗമായ രുദ്ര പൂജ ജനുവരി 7നും ഉദയനാപുരം ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ ജനുവരി 8 നു മാണ്. 

വൈക്കം ക്ഷേത്രത്തിലെ മാശിയഷ്ടമി എന്നറിയപ്പെടുന്ന കുംഭാഷ്ടമി 2027 ഫെബ്രുവരി 28 ന് ആഘോഷിക്കും. 

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് നവംബർ 16 ന് രാവിലെ 6.30നും 8.30നും ഇടയിൽ നടക്കും. പ്രസിദ്ധമായ തൃക്കാർത്തിക മഹോത്സവം നവംബർ 24നാണ് . ആറാട്ട് 25 ന് . തൃക്കാർത്തിക ഉത്സവത്തിന്റെ കോപ്പു തൂക്കൽ നവംബർ 15ന് രാവിലെ 8.45 നും 10.30 നും ഇടയിൽ നടക്കും. കൊടിയേറ്ററിയിപ്പും 15 ന് നടക്കും.

Follow us on :

More in Related News