Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പ്രഭാകരന് എൻ ഐ എ യാത്രയയപ്പ് നൽകി

21 May 2025 17:22 IST

ENLIGHT MEDIA OMAN

Share News :

നിസ്‌വ: ഒമാനിലെ നിസ്‌വയിൽ 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പാലക്കാട് കൊല്ലംകോട് സ്വദേശി പ്രഭാകരന് നിസ്‌വ ഇന്ത്യൻ അസോസിയേഷൻ യാത്രയയപ്പ് നൽകി.

നിറഞ്ഞ മനസ്സോടെ ആണ് ആദരവ് വാങ്ങുന്നതെന്നും ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ മുതിർന്ന അംഗം രാധാകൃഷ്ണൻ കർഷ മൊമെന്റോ നൽകി. അസോസിയേഷൻ പ്രസിഡന്റ്‌ സുനിൽ പൊന്നാനി, സെക്രട്ടറി റെജി ആറ്റിങ്ങൽ, മധു പൊന്നാനി, മോഹനൻ, നിസ്‌വ ഇന്ത്യൻ അസോസിയേഷനിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

Follow us on :

Tags:

NIA

More in Related News