Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂരിൽ മാറ്റത്തിന്റെ പുതിയ കൊടുങ്കാറ്റായി എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ..

02 Apr 2026 19:29 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ മാറ്റത്തിന്റെ പുതിയ കൊടുങ്കാറ്റായി മാറി കൊണ്ടിരിക്കുകയാണ്.വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗുരുവായൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ തരംഗം സൃഷ്ടിച്ചാണ് സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ മുന്നേറികൊണ്ടിരിക്കുന്നത്.കഴിഞ്ഞദിവസം ചാവക്കാട് നഗരത്തിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം എംഎൽഎമാരുടെ പേരുമായി വിവാദ ഫ്‌ളക്‌സ് ബോർഡ് കൂടി ഉയർന്നതോടെ ഇടത്,വലത് മുന്നണികൾ പ്രതിഷേധമുയർത്തിയിട്ടും മണ്ഡലത്തിൽ അദ്ദേഹം പ്രചരണത്തിനായി കടന്ന് ചെല്ലുന്ന എല്ലാ ദിക്കുകളിലും സ്ത്രീകളുടെയും,പ്രവർത്തകരുടെയും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്.മുൻ ഡിജിപി ജേക്കബ് തോമസും പര്യടനത്തിൽ പങ്കുചേർന്നതോടെ അഡ്വ.ബി.ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്നു.ഇന്ന് രാവിലെ ഗുരുവായൂരിലെ പ്രചരണത്തിനിടെ തൈക്കാട് ഭഗത്തുവച്ചാണ് ജേക്കബ് തോമസ് തെരഞ്ഞെടുപ്പ് പര്യടനത്തിൽ പങ്കുചേർന്നത്.ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ,എൻഡിഎ നിയോജക മണ്ഡലം കൺവീനർ ഭയാനന്ദൻ മാമ്പുള്ളി,നിയോജക മണ്ഡലം ഇൻ ചാർജ് അനീഷ് ഇയ്യാൽ,ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പ്രചരണ യാത്രയിൽ പങ്കെടുത്തു.

      

Follow us on :

More in Related News