Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2026 01:18 IST
Share News :
മസ്കറ്റ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ജൂൺ 5-ന് മസ്കറ്റിലെ റൂവിയിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ പങ്കെടുത്ത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കി.
ചടങ്ങിന്റെ ഉദ്ഘാടനം മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ സ്ഥാപകനായ വിനയ് കുമാർ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശമായി സംഘടനയുടെ മുതിർന്ന അംഗമായ നാസറിന്ന് വൃക്ഷ തൈ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രകൃതിയെ സംരക്ഷിക്കാനും വരുംതലമുറയ്ക്കായി ആരോഗ്യകരമായ പരിസ്ഥിതി നിലനിർത്താനും ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്റർ സുമേഷ് ഹരിഹരൻ അഭിപ്രായപ്പെട്ടു.
ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പൊതുസമൂഹത്തിന്റെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും അവർ ഓർമ്മിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അംഗങ്ങൾ ഹരിത സന്ദേശങ്ങൾ പങ്കുവെക്കുകയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനും ഹരിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഭാവിയിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ സംഘടനയുടെ വിവിധ അംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകരും പങ്കെടുത്തു. ലോക പരിസ്ഥിതി ദിനാചരണം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ശക്തമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി മാറി.
Follow us on :
Tags:
More in Related News
Please select your location.