Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 00:15 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ സോഹാറിൽ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മെയ് 6 ബുധനാഴ്ച നടന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ സോഹാറിലെ വിദ്യാർഥികൾ വിവിധ കലാ പരിപാടികളിലൂടെ സജീവ പങ്കാളിത്തം വഹിച്ച് തങ്ങളുടെ കഴിവുകൾ അവതരിപ്പിച്ചു.
നോർത്ത് അൽ ബതിന ഗവർണറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയ ഡയറക്ടർ ജനറൽ ഡോ. വലീദ് ബിൻ താലിബ് അൽ ഹാഷിമി മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു. വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും പ്രതിനിധികളുമായി ഏകദേശം 300 പേർ പരിപാടിയിൽ പങ്കാളികളായി. ഇതിലൂടെ വിദ്യാഭ്യാസ-സാംസ്കാരിക സഹകരണത്തിനും പരസ്പര പഠനത്തിനും വേദിയൊരുങ്ങി.
പരിപാടിക്കിടെ വിവിധ ഒമാനി സ്കൂളുകളിലെ അധ്യാപകരെ അവരുടെ സേവനങ്ങൾ പരിഗണിച്ച് ആദരിച്ചു. ഇന്ത്യൻ സ്കൂൾ സോഹാറിനെയും പ്രിൻസിപ്പലിനെയും ചില അധ്യാപകരെയും പരിപാടിയുടെ വിജയകരമായ നടത്തിപ്പിൽ നൽകിയ സംഭാവനകളെ മാനിച്ച് അനുമോദിച്ചു.
സഹകരണം, കൂട്ടായ്മ, കലാപ്രതിഭകൾ എന്നിവ പ്രോത്സാഹിപ്പിച്ച പരിപാടി ശ്രദ്ധേയമായി സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.