Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2026 11:46 IST
Share News :
*കല്ലുവാതുക്കൽ ജംഗ്ഷനിലെ അനധികൃത വാഹന പാർക്കിംഗ്, പോലീസ് നടപടി സ്വീകരിച്ചു.*
ചാത്തന്നൂർ..:കല്ലുവാതുക്കൽ ജംഗ്ഷനിൽ, പ്രത്യേകിച്ച് നടയ്ക്കൽ റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വാഹന യാത്രക്കാർക്കും , കാൽനടക്കാർക്കും വളരെയേറേ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാളുകളായുള്ള പരാതിയിൽ പാരിപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും അനേകം വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ടു വീലറുകളും, സ്വകാര്യ വാഹനങ്ങളും റോഡിന്റെ ഇരുവശങ്ങളിലായി പാർക്കു ചെയ്യുന്നതും ചരക്ക് ലോറികൾ ഇരുസൈഡിലും നിരത്തി നിറുത്തി ചരക്കിറക്കുന്നതും വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കുകയാണ്. അതുപോലെ കല്ലുവാതുക്കൽഹൈവേയിൽ ക്രോസ്സിംഗിനായി അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള അടിപ്പാതയിൽ കൃത്യമായി രണ്ടുവാഹനങ്ങൾ കോസ്സ് ചെയ്യാൻ പോലും ഇടമില്ലാത്ത സാഹചര്യം നലവിലുള്ളപ്പോൾ കുറേയേറേ വാഹനങ്ങൾ അടിപ്പാതയുടെ ഇരുവശങ്ങളിലുമായി നിരത്തി പാർക്കു ചെയ്യുന്ന സ്ഥിതിയാണ്. ഇതുമൂലമുള്ള ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായി തുടരുന്നു. ഏറ്റവും കൂടുതൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന വേളമാനൂർ, നടയ്ക്കൽ റോഡുകളിലെ അനധികൃത പാർക്കിംഗ് ശ്രദ്ധയിൽപ്പെട്ടപ്പോൾ പാരിപ്പള്ളി സബ് ഇൻസ്പെകടറുടെ ഇടപെടൽ ശ്ലാഘനീയമാണ്. എങ്കിലും ശാശ്വത പരിഹാരം കാണുന്നതിനായി കല്ലുവാതുക്കൽ ജംഗ്ഷനിൽ ഒരു പോലീസ് എയ്ഡ് പോസ്റ്റിന്റെ ആവശ്യകത ഏറെയാണ്. അതിലൂടെ ഈ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കല്ലുവാതുക്കൽ വികസന സമിതി ചെയർമാൻ കല്ലുവാതുക്കൽ അജയകുമാർ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.