Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയുടെ വിജയഗാഥയ്ക്ക് സംഭാവന നല്‍കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗം: ഡോ. ആസാദ് മൂപ്പന്‍

15 Aug 2026 06:58 IST

NewsDelivery

Share News :

ഇന്ത്യയുടെ വിജയഗാഥയ്ക്ക് സംഭാവന നല്‍കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗമാണെന്ന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായിട്ടുള്ള വികസനം, ചികിത്സാ മികവ്, ഡിജിറ്റല്‍ പരിവര്‍ത്തനം, രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം ലഭ്യമാക്കുകയെന്ന പൊതുവായ ലക്ഷ്യം എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

അയൂഷ്മാന്‍ ഭാരത്, അയൂഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ തുടങ്ങിയ പദ്ധതികള്‍ ഈ മാറ്റത്തിന് വേഗത കൂട്ടിയിട്ടുണ്ട്. 94.8 കോടിയിലധികം ആയൂഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് ഐഡികള്‍ സൃഷ്ടിക്കപ്പെടുകയും 5.3 ലക്ഷത്തിലധികം ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ ആരോഗ്യ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ അതിന്റെ ആരോഗ്യപരിപാലന ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്ത് 818 മെഡിക്കല്‍ കോളേജുകളും 1.28 ലക്ഷത്തിലധികം എം.ബി.ബി.എസ് സീറ്റുകളുമുണ്ട്; ഇത് മെഡിക്കല്‍ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഭകളെ സൃഷ്ടിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയിട്ടുണ്ട്. 


നിര്‍മ്മിതബുദ്ധി (AI), പ്രെസിഷന്‍ മെഡിസിന്‍, റോബോട്ടിക്സ്, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നിവയിലെ പുരോഗതികള്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഉണ്ടാകുന്ന നിരന്തരമായ മാറ്റങ്ങള്‍ കാരണം, പ്രാദേശികമായി മാത്രമല്ല ആഗോളതലത്തിലും ഒരു പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമായി മാറാന്‍ ഇന്ത്യ സജ്ജമായിക്കഴിഞ്ഞു. 2026-27 കേന്ദ്ര ബജറ്റില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനായി 1,06,530 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയത്, ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഗവേഷണങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Follow us on :

More in Related News