Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി.

15 Aug 2026 00:39 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി.വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ തൊടുപുഴ സ്വദേശി റ്റി.ജി ബിനീഷ് കുമാർ ( 39) ആണ് “പ്രോജക്ട്സീറോ”യുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിൽ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് 7 ഓടെ വാടക വീട്ടിൽ വച്ച് പരാതിക്കാരനിൽ നിന്നും ഭാര്യയുടെ ഗൂഗിൾ പേ അക്കൗണ്ടിലേയ്ക്ക് പണം അയച്ച് വാങ്ങവേയാണ്ട് പാടിയിലായത്. പരാതിക്കാരന്റെ   ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയർ കമ്പനിക്കെതിരെ മുൻ ജീവനക്കാർ നല്കിയ പരാതി തീർപ്പാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥൻ സ്ഥാപനത്തിലെത്തി പരിശോധന നടത്തുകയും, തുടർന്ന് ചില അപാകതകൾ കാണിച്ച് പരാതിക്കാരന് നോട്ടീസ് നല്കുകയും ചെയ്തിരുന്നു. തുടർന്ന് ബിനീഷ് കുമാർ പരാതിക്കാരനെ ഫോൺ , വാട്ട്സ് ആപ്പ് കോൾ വഴി ബന്ധപ്പെട്ട് ഫയൽ തീർപ്പാക്കാൻ പണം നല്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. 13ന് 2000 രൂപ ഗൂഗിൾ പേ വഴി അയച്ച് നല്കണമെന്നും പറയുകയും ഭാര്യയുടെ ഗൂഗിൾ പേ നമ്പർ വാട്ട്സ് ആപ്പ് മുഖാന്തിരം അയച്ച് നല്കുകയും ചെയ്തു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ബിനീഷ് കുമാർ പരാതിക്കാരനെ വീണ്ടും ഫോണിൽ വിളിച്ച് 3,000/- രൂപ ഗൂഗിൾ പേവഴി വീണ്ടും അയക്കണമെന്ന് ആവശ്യപ്പെട്ടതോടെ വിവരം കോട്ടയം കിഴക്കൻ മേഖല വിജിലൻസ് പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ട്രാപ്പ് ഓപ്പറേഷനിൽ ഡി വൈ എസ് പി. പി വി മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Follow us on :

More in Related News