Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സ്കൂൾ നിസ്‌വയിൽ അന്യായമായ ഫീസ് വർധനക്കെതിരെ മാസ്സ് മെമ്മോറാണ്ടം

26 Apr 2025 10:43 IST

ENLIGHT MEDIA OMAN

Share News :

നിസ്‌വ: ഇന്ത്യൻ സ്കൂൾ നിസ്‌വയിൽ അന്യായമായ ഫീസ് വർധനക്കെതിരെ രക്ഷിതാക്കൾ. ഫീസ് വർധന പിൻവലിക്കണമെന്നും ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പേരെന്റ്സ് മീറ്റിംഗ് വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് രക്ഷിതാക്കൾ ഒപ്പിട്ട മാസ്സ് മെമ്മോറാണ്ടം സ്കൂൾ മാനേജ്മെന്റിന് കൈമാറി. 

ഒരു മുന്നറിയിപ്പും കൂടാതെയുള്ള ഫീസ് വർധന രക്ഷിതാക്കളെ വിഷമത്തിലാക്കി. നിലവിലെ അവസ്ഥയിൽ തന്നെ ഗുരുതര സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന നിസ്‌വ സ്കൂളിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് താങ്ങാവുന്നതിൽ അധികമാണ് ഇപ്പോഴത്തെ വർധന. ബർക്ക സ്‌കൂളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്കൂൾ ബോർഡ് നൽകേണ്ടി വന്ന നഷ്ടപരിഹാരത്തിന്റെ ഭാരം രക്ഷിതാക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഫീസ് വർധന എന്ന് സംശയിക്കുന്നതായി നിസ്‌വ സ്കൂൾ പേരെന്റ്സ് ഫോറം പ്രതിനിധികളായ സുബൈർ ഇടത്തും കുന്നു, സുനിൽ പൊന്നാനി, അനീഷ്, പ്രശാന്ത്, കിരൺ, ഷക്കീൽ എന്നിവർ അറിയിച്ചു.

Follow us on :

More in Related News