Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അത്യാധുനിക റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

02 Jun 2026 10:35 IST

NewsDelivery

Share News :

വടകര: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അത്യാധുനിക റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. വടകര മേഖലയിലെ ആരോഗ്യരംഗത്ത് ആദ്യമായാണ് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന ഇത്തരമൊരു ശസ്ത്രക്രിയ ചെയ്യുന്നത്.

23 സ്റ്റേഷനുകൾ, 200 കി.മീ വേഗം, തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് 3.30 മണിക്കൂർ

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോപീഡിക് റോബോട്ടിക് സർജൻ ഡോ. സി എം അസ്ഹറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നടത്തിയത്. നൂറു ശതമാനം കൃത്യത ഉറപ്പുനൽകുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയകളെന്നും രോഗിയുടെ യഥാർത്ഥ കാൽമുട്ടിന്റെ ഘടന കൃത്യമായി മനസ്സിലാക്കി ചെയ്യുന്നതിനാൽ ചുറ്റുമുള്ള പേശികൾക്കോ കോശങ്ങൾക്കോ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

KTET സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഹാജരാക്കാം

സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് ശസ്ത്രക്രിയയിൽ സുഖപ്രാപ്തി വേഗത്തിലായിരിക്കുമെന്നും രക്തസ്രാവം കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകരയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ലക്ഷ്യമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. നിധിൻ ആന്റണി അറിയിച്ചു. പത്രസമ്മേളനത്തിൽ ഹോസ്പിറ്റൽ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. സുനിൽ പ്രശാന്ത്, ഓർത്തോപീഡിക് സർജൻ ഡോ. ഹിജാസ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

എല്ലുകള്‍ക്ക് ഒടിവ്, ശരീരത്തിലാകെ 51 മുറിവുകള്‍; നെടുമങ്ങാട്ടെ കുഞ്ഞ് നേരിട്ടത് കൊടും ക്രൂരത

Follow us on :

More in Related News