Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ പ്രവേശനോത്സവം 2026: വർണാഭമായ സ്വീകരണവുമായി പുതുവിദ്യാർത്ഥികൾക്ക് ഹൃദ്യമായ വരവേൽപ്പ്

02 Jun 2026 10:53 IST

Jithu Vijay

Share News :

ചെട്ടിയാൻകിണർ : ഗവ. വി.എച്ച്.എസ്.എസ് ചെട്ടിയാൻകിണറിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണം വർണാഭമായ ബലൂണുകളും അലങ്കാരങ്ങളും കൊണ്ട് സജ്ജമാക്കി പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി.


പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യാപകരും പി.ടി.എ. ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് പുതുമുഖങ്ങളെ സ്വീകരിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും സ്വാഗതഗാനവും ചടങ്ങിന് മാറ്റുകൂട്ടി.

സ്കൂൾ ഹെഡ്മാസ്റ്റർ പ്രസാദ് . പി സ്വാഗതം പറഞ്ഞു. 


ജില്ല പഞ്ചായത്ത് മെംബർ ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. 

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സി സാഹിറ അധ്യക്ഷത വഹിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സൈനബ ചെമ്മിളി, വാർഡ് മെമ്പർ ബഷീർ. പി.കെ, പി ടി എ പ്രസിഡന്റ് ഹാജറ പോക്കാട്ട്, എസ്. എം.സി ചെയർമാൻ പത്മനാഭൻ കെ.പി , പി.ടി.എ വൈസ് പ്രസിഡന്റ് എം.സി മാലിക്ക് , എസ്. എം.സി വൈസ് ചെയർമാൻ സുധികുമാർ, പ്രിൻസിപ്പാൾ കവിത വി.ആർ, വി.എച്ച് എസ് സി അധ്യാപിക റസീന ടീച്ചർ ,ശിഹാബുദീൻ കാവപ്പുര 

തുടങ്ങി അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ, ജനപ്രതിനിധിക ൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Follow us on :

More in Related News