Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എം.ആർ.രാമൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ പ്രവേശനോത്സവം..

01 Jun 2026 18:32 IST

MUKUNDAN

Share News :

ചാവക്കാട്:എം.ആർ.രാമൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ പുതുവത്സര അധ്യയന വർഷത്തിന്റെ ഭാഗമായി വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു.നവാഗതരായ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവമായ സ്വീകരണം നൽകി ചടങ്ങുകൾക്ക് തുടക്കമായി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം.ഡി.ഷീബ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് എൻ.സി.സിറാജ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സുനീഷ് കെ.തോമസ് ആമുഖ പ്രഭാഷണം നടത്തി.വിശിഷ്ടാതിഥികൾ എല്ലാവരും ചേർന്ന് ചടങ്ങിന് അക്ഷരദീപം തെളിയിച്ചു.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് കൗൺസിലറും,ചാവക്കാട് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ പി.യതീന്ദ്രദാസ് നിർവഹിച്ചു.ചടങ്ങിൽ എംപിടിഎ പ്രസിഡന്റ് സന്ധ്യ,ഒഎസ്എ പ്രതിനിധികളായ ഷബീർ,ഷാനവാസ്‌,സ്കൂൾ അനദ്ധ്യാപക പ്രതിനിധി എൻ.വി.മധു,ഫസ്റ്റ് അസിസ്റ്റന്റ് പി.സി.ശ്രീജ എന്നിവർ പങ്കെടുത്തു.


 

Follow us on :

More in Related News