Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2026 16:10 IST
Share News :
കടുത്തുരുത്തി: പൊതി - കലയത്തുംകുന്നു ഇറുമ്പയം കയ്യൂരിക്കൽ റോഡ് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് വൈക്കം മണ്ഡലത്തിൽ നാല് കോടി രൂപ ബെഡ്‌ജറ്റ് ഫണ്ടിൽ വകയിരുത്തി ടെന്റർ നടപടികൾ പൂർത്തീകരിച്ച് 08/09/2025ൽ കരാർ ഒപ്പിട്ട് 8 മാസം പിന്നിടുമ്പോൾ കേവലം ഒരു കലുങ്ക് നിർമ്മാണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത് ഇറുമ്പയം, വെള്ളൂർ പ്രദേശത്തെ നൂറ് കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന ഈ റോഡിന്റെ ശോചനിയാവസ്ഥ കണ്ട് കൊണ്ടാണ് എൽ ഡി എഫ് സർക്കാർ നാലു കോടി രൂപ വകയിരുത്തി ബി എം ബി സി നിലവാരത്തിൽ റോഡ് പണിയുന്നതിന് തീരുമാനം എടുത്തത് എന്നാൽ ഇതിനു ശേഷം കരാറുകാരന്റെയും , ഉദ്യോഗസ്ഥരുടെയും അലംഭാവം കാരണമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകുന്നത്. എഗ്രിമെന്റ് കാലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തീകരിച്ചു ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കണം എന്ന് സി പി ഐ എം വെള്ളൂർ ലോക്കൽ കമ്മറ്റിആവശ്യപ്പെട്ടു.ഈ വിഷയം ഉന്നയിച്ചുകൊണ്ട് വൈക്കം PWD റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുരേഷ് മുമ്പാകെ നിവേദനം നൽകി.സിപിഐ എം ലോക്കൽ സെക്രട്ടറി എ കെ രജിഷ്, ലോക്കൽ കമ്മറ്റിഅംഗങ്ങളായ പി ആർ രതീഷ്കുമാർ, ആർ നികിതകുമാർ, ചാക്കോ ഡേവിഡ്, സാബു ഐസക്, പി ആർ ദിലീഷ്, പഞ്ചായത്ത് അംഗം സാജൻ ജി എന്നിവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.