Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുനർമൂല്യനിർണയ ഫീസ് കുറച്ച് സിബിഎസ്ഇ

18 May 2026 22:57 IST

NewsDelivery

Share News :

ന്യൂഡൽഹി : 10,12 പരീക്ഷകളുടെ പുനർമൂല്യനിർണയ സേവനങ്ങൾക്കുള്ള ഫീസ് സിബിഎസ്ഇ കുറച്ചു. ഓൺസ്ക്രീൻ മാർക്കിങ് മൂല്യനിർണയരീതിക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാനാണു നടപടിയെന്നു വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു.

ഉത്തരക്കടലാസിന്റെ പകർപ്പു കിട്ടാനുള്ള ഫീസ് 700 രൂപയിൽനിന്നു 100 രൂപയാക്കി.

മാർക്ക് പുനഃപരിശോധനയ്ക്കുള്ള ഫീസ് 500 രൂപയിൽനിന്ന് 100 രൂപയാക്കി. തിരുത്തൽ ആവശ്യപ്പെടാനുള്ള ഫീസ് ഒരു ചോദ്യത്തിന് 100 രൂപയായിരുന്നത് 25 രൂപയാക്കി.

പുനർമൂല്യനിർണയത്തിൽ മാർക്ക് കൂടിയാൽ അടച്ച മുഴുവൻ ഫീസും തിരികെ നൽകും.

ഉത്തരക്കടലാസ് പകർപ്പിനായി ഇന്നു മുതൽ 22നു രാത്രി 11.59 വരെ സിബിഎസ്ഇ വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. മാർക്ക് പുനഃപരിശോധനയ്ക്കും തിരുത്തലിനും 26 മുതൽ 29നു രാത്രി 11.59 വരെ അപേക്ഷ നൽകാം.

ഓൺസ്ക്രീൻ മാർക്കിങ് രീതി സുതാര്യമാണെന്നും പരാതികളിൽ കഴമ്പില്ലെന്നും സഞ്ജയ് കുമാർ പറഞ്ഞു. ഏകദേശം 98 ലക്ഷം ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് പിഡിഎഫ് രൂപത്തിലാക്കി മൂല്യനിർണയത്തിനായി ഡിജിറ്റൽ രീതിയിൽ ലഭ്യമാക്കി. എല്ലാം വായിക്കാൻ കഴിയുന്ന തരത്തിലായിരുന്നു.

വ്യക്തമല്ലാത്ത കയ്യക്ഷരം, പടർന്ന മഷി തുടങ്ങിയവ കാരണം വായിക്കാൻ പ്രയാസമുള്ള പതിമൂവായിരത്തിലേറെ ഉത്തരക്കടലാസുകൾ അധ്യാപകർ നേരിട്ടു പരിശോധിച്ചെന്നും പറഞ്ഞു.

Follow us on :

More in Related News