Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2026 20:22 IST
Share News :
ചാവക്കാട്:പുത്തനുടുപ്പും പുഞ്ചിരിയുമായി അക്ഷരമുറ്റത്തേക്ക് എത്തിയ കുരുന്നുകളെ വരവേറ്റ് നഗരസഭ തല സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.ചാവക്കാട് മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് നിർവഹിച്ചു.നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിച്ചു.പുതിയ അധ്യയനവർഷത്തിൽ വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികൾക്ക് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേർന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീലേഖ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത് കുമാർ,പിടിഎ അംഗങ്ങൾ,ഒഎസ്എ പ്രതിനിധികൾ,അധ്യാപകർ,രക്ഷിതാക്കൾ എന്നിവരുൾപ്പെടെ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.വിദ്യാലയത്തിലേക്ക് പുതുതായി കടന്നുവന്ന വിദ്യാർത്ഥികളെ മധുരവും പുത്തൻ പഠനോപകരണങ്ങളും നൽകിയാണ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഹൃദ്യമായി വരവേറ്റത്.
Follow us on :
Tags:
More in Related News
Please select your location.